Tuesday, May 31, 2011

അവസ്ഥാന്തരങ്ങള്‍

ഒടിയന്‍ എന്നു കേട്ടിട്ടുണ്ടോ?
ഇല്ല..?
പറഞ്ഞു വരുമ്പോള്‍ നങ്ങളുടെ അകന്ന ബന്ധുക്കളായി വരും. ഇപ്പൊ മഷിയിട്ടു നോക്കിയാ കാണാനില്ലാത്ത വര്‍ഗാ.. മുമ്പ് വഴി നടക്കുന്നോര്‍ക്കു നേരംഇരുട്ടിയാല്‍ പേടിയാ... ഒടിയന്‍ വന്നു വല്ല തന്ത്രവും കാട്ടി കൊന്നു കളയുമോന്ന്...ഇന്നിപ്പോ ഇട വഴിയുമില്ല, ഓടിയനുമില്ല... 

ഈ കാടനെന്താ വെറുതെ സമയം മെനെക്കെടുത്തുന്നത് ന്നാവും..മാപ്പ്
പ്രതേകിച്ചു ഒരു വിശേഷണ്ട് പറയാന്‍...അതായത്‌ ഇന്നലെ നമ്മള്‍ ഒരു പയ്യനെ കണ്ടു...സന്ദ്യക്കുള്ള എന്റെ പതിവ് കരക്കത്തിനിടയില്‍  ദാ  മാനം നോക്കി നിക്കുന്നു ഒരു പയ്യന്‍...അതും ആകാശം കാണാത്ത മക്കളുള്ള ഈ കാലത്ത്‌ മാനം നോക്കുന്നത് അത്ര ചെറിയ കാര്യാണോ ... നമ്മള്‍ക്കവനെ നന്നായി പിടിച്ചു...അപ്പഴാണ് മുമ്പ് അച്ഛന്‍ പഠിപ്പിച്ച ഒരു തന്ത്രം ഓര്‍മ്മ വന്നത്‌...കൂട് വിട്ടു കൂട് മാറല്‍..ഇത് വെറും ഫാന്‍സി ഷോ ആണെന്ന് വിചാരിക്കരുത്. ഞങ്ങള്‍ ദൈവങ്ങളെ നമിച്ചു പ്രാര്‍ത്ഥിച്ചാല്‍ നങ്ങള്‍കു ഈത് രൂപത്തിലും അവതരിക്കാം.
ഇതാണെന്റെ പുതിയ രൂപം.

കുഞ്ഞിമോന്‍ എന്ന വേഷത്തിലാവും നിങ്ങള്‍ എന്നെ കാണുന്നത്...എന്ത് പറയുന്നു...?

No comments:

Post a Comment