Sunday, May 29, 2011


കൂട്ടിക്കിഴിച്ചാല്‍ മുവ്വായിരം!!
“ Can I talk to Mr.Panan?”
നല്ല BBC ENGLISH ല്‍ അപ്പുറത്ത് നിന്ന് ഒരു തരുണീമണിയുടെ ശബ്ദം. കിളിമൊഴി. വേറെ വല്ല സമയത്തും ആയിരുന്നേല്‍ വായില്‍ നോക്കി നില്‍ക്കാമായിരുന്നു. പക്ഷേ...ഇപ്പോള്‍ ഉള്ളില്‍ ഒരു പകപ്പ്. APPLICATION അയച്ചയച് വല്ല കുരിക്കിലും പെട്ടോ ദൈവമേ...
കഴിഞ്ഞ തവണ PROSPECTUS തൊട്ടു നോക്കാതെ FILL ചെയ്തയക്കുമ്പോള്‍ അമ്മ പറഞ്ഞതാണ്‌
“APPLICATION അയച്ചയച് നിനക്ക് വട്ടായി...പേപ്പറില്‍ ഒപ്പിട്ട് എല്ലോടത്ക്കും ഇങ്ങനെ അയക്കണ്ട”
അന്ന് ഞെളിഞ്ഞിരുന്ന് തട്ടിവിട്ടതാ...
“അമ്മേ... സ്കൂളിന്‍റെ മുട്ടം കാണാത്ത നിങ്ങള്‍ വെറുതെ ഒച്ചണ്ടാക്കണ്ട”
(അമ്മയുടെ ഈ വീക്ക്‌ പോയിന്‍റ് ആണ് എന്റെ ഒരേ ഒരു ആശ്വാസം. വല്ലതും പറഞ്ഞു തുടങ്ങിയാല്‍ ഈ ഒരു ഒറ്റ കമന്റ്റ്. പിന്നെ മിണ്ടില്ല...പഠിക്കാന്‍ കഴിയതത്തില്‍ വലിയ നിരാശയാ മൂപ്പത്തിക്ക്...നടന്നതിന്റെ പാട് നമുക്കല്ലേ അറിയൂ.. )
BY THE WAY –പറഞ്ഞു വന്നപ്പോ തൊട്ടടുത്ത TOWN ലെ സ്കൂളീന്. INTERVIEW നു ക്ഷണം.
കിളിമൊഴി നിന്ന്...
കുളിച്ച്, കുറിയിട്ട്, റബര്‍ ഷൂ ഇട്ടു (പാളാക്ക് എന്ന് അനിയന്‍) INSHADE ല്‍ നിന്നപ്പോള്‍ കൊണ്ഫിടന്‍സ്‌ ആയി. I CAN WIN ലെ വരികള്‍ ഒരിക്കല്‍ കൂടി വായിച്ചു. കണ്ണാടിയുടെ മുമ്പില്‍ നിന്ന് പതിവ് പോലെ പറഞ്ഞു...
YES I CAN WIN  (അവനിറങ്ങാറായ്‌ എന്ന് അമ്മ)
മൂന്നു നില കെട്ടിടം, മുന്നില്‍ പൂന്തോട്ടം, നിരത്തിയിട്ട കാറുകള്‍.
(തന്‍റെ പേരു ഇവര്‍ക് പറഞ്ഞു കൊടുത്ത സജീവന് നൂറു നന്ദി പറഞ്ഞു. കശ്മലാ...ഇപ്പോഴെങ്കിലും നിനക്ക് നല്ലതു തോന്നിയല്ലോ)
ഏതോ ഒരു മത സംഘടനയുടെ പേരും എമ്ബ്ലവും. (ഭാഗ്യം ഇത്തിരി ധര്‍മ്മമായി കിട്ടിയാലും മതി തലയൂരാന്‍...) പ്രാര്‍ത്ഥനയോടെ ചെന്നു..interview പേരിനു മാത്രമേ ഉണ്ടായുള്ളു...
‘എത്രയാ പ്രതീക്ഷിക്കുന്നത്?” (പച്ച മലയാളത്തില്‍ തന്നെ)
“ആ.....”  (6 എന്ന് പറയാന്‍ തുടങ്ങിയതാണ്; പറ്റില്ലല്ലോ.. കൃത്യമായി പറയരുതെന്ന് HOW TO FACE AN INTERVIEW എന്ന COACHING CLASS ല്‍ പ്രതേകം പറഞ്ഞതാണ്)
“അതു പിന്നെ.. എന്റെ യോഗ്യതക്കനുസരിച്..”
അപ്പുറത്തെയള്‍ക്ക് അത്തരം MANNERS ഒന്നും ഇഷ്ടമല്ല...പുള്ളി BLUND ആയി പറഞ്ഞു..
“രണടായിരാന്നു ഞങ്ങള്‍ കൊടുക്കല്‍, നിങ്ങളുടെ വിഷയത്തിനു ഡിമാന്‍ഡ് ഉള്ളതോണ്ട് രണ്ടായിരത്തി അഞ്ഞൂര്‍ താരാ... എന്താ?”
ഞാന്‍ ഒന്നും പറഞ്ഞില്ല, അല്ല എന്ത് പറയാനാ? പിന്നെ ചോദിച്ചു.
“ഇവിടെ പുരുഷ ടീച്ചര്മാരെ ഉള്ളൂ...?”
അല്ലല്ല.. വിഷയത്തെ പറ്റി ചോദിച്ചയാള്‍ താടി തടവി പറഞ്ഞു.
“ഒക്കെ FRESH APPOINTMENT ആണോ?”
“ആ കുറെ പേരൊക്കെ ...”
ഇത്തിരി അനിഷ്ടത്തോടെയാണു പൈസക്കാര്യം പറഞ്ഞ കഷണ്ടിതലയന്‍ പറഞ്ഞത്‌
(ഇയാളെന്‍താ ഞങ്ങളെ INTERVIEW ചെയ്യുന്നോ എന്ന ഭാവം )
ഞാന്‍ ഒന്ന് കൂടി കൂട്ടി നോക്കി. സുന്ദരികളായ ടീച്ചര്മാര്‍ ഉണ്ടെങ്കില്‍ ഒരു 500 കൂടി കിട്ടിയെന്നു കരുതാം.(സിനിമക്കുള്ള വകയാന്നു കൂട്ടിക്കോ, അല്ലങ്കില്‍ തന്നെ ഈ സിനിമയില്‍ എന്താപത്ര കാണാന്‍? കുറെ പെണ്ണുങ്ങള്‍ ചാടിക്കളിക്കുന്നതല്ലാതെ?)
എത്ര കൂട്ടിയാലും മുവ്വായിരം!!!
“ഭക്ഷണം,,,,വാഹനം...?”
“അതൊക്കെ തനിയെ വേണം” മാനേജര്‍ക്കു ക്ഷമ കെട്ടു തുടങ്ങിയിരിക്കുന്നു...അയാള്‍ എഴുന്നേറ്റു.
“എന്തു പറയുന്നു? റെഡി ആണെങ്കില്‍ നാളെ വരൂ..”
“പിന്നെ...സ്ഥാപനത്തിന് ചില MANNERS ഉണ്ട്. മതപരമായ വസ്ത്രം ധരിക്കണം. സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നിരിക്കരുത്, ഇരു കൂട്ടര്കും വെവ്വേറെ സ്റ്റാഫ്‌ റൂമുകള്‍ ഉണ്ടാവും. മുതിര്‍ന്ന പെണ്‍കുട്ടികളുമായി ക്ലാസ്സിനു പുറത്തു സംസാരിക്കരുത്...”
“ഇല്ലാ...ഞാന്‍ ഇറങ്ങ്യ്”
ഞാന്‍ ഇറങ്ങിപ്പോന്നു. കാര്യം സഹിക്കുന്നതിനും ഒരതിരുണ്ടല്ലോ?

പിന്നേയ്!!!! ബാര്‍ബര്‍മാര്‍ക്ക് തൊട്ടു സര്‍വര്‍ക്കും സന്ഘടനയുള്ള കേരളത്തില്‍ പാവം UN AIDED ആദ്യാപകര്‍ക്കും ഒരു സംഘടന ആവരുതോ? സമരമുരയില്ലെന്കിലും പട്ടിണി കിടക്കാതെയും കടം വാങ്ങാതെയും ജീവിക്കുന്നത് നമ്മുടെ sociology ല്‍ പടിപ്പിക്കുന്ന്ന കാര്യമല്ലയോ?   ഹെന്തു പറയുന്നു...???
 

1 comment:

  1. ഒത്തിരി കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാശയം ബ്ലോഗില്‍ പോസ്റ്റി എന്നേയുള്ളൂ. വല്ല യുവ UN AIDED അദ്യാപഹയന്മാരും ഈ വഴി പോകുമ്പോള്‍ ഒന്ന് കാര്യമായി ആലോചിച്ചാല്‍ നന്നായിരുന്നു.

    ReplyDelete