Thursday, August 9, 2012

ഒരു യുഗത്തിന്‍റെ അന്ത്യം



യത്തീംഖാനയുടെ അകത്തെ വിശാലമായ മുറിയില്‍, പരുക്കന്‍ നിലത്തിട്ട കട്ടിലില്‍ കുഞ്ഞാതു ഹാജി നിശ്ചലനായി കിടന്നു. മൗനം ഉറഞ്ഞു കൂടി നിന്ന നിമിഷം. ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്ന മുഖത്തിനു ഒരു യാത്രാ മൊഴിയുടെ സന്ദേഹം മാത്രം. ശാന്തം...സ്വസ്ഥം. തലേന്ന് രാത്രി മുഴുവന്‍ പെയ്ത മഴ കണ്ണീരായിരിക്കണം. ഇപ്പോള്‍ പ്രഭാതത്തിനു ഒരു നഷ്ടപ്പെടലിന്റെ ഏകാന്തതയുണ്ട്, നനവുണ്ട്, ഒരു യാത്രാ മൊഴിയുടെ പതര്‍ച്ചയുണ്ട്.

              പുതുതായി ജോലി കിട്ടിയവരെയെല്ലാം യത്തീംഖാന ഹാളിലേക്ക് വിളിച്ച ദിവസം. പരിഭ്രമമായിരുന്നു എല്ലാവര്‍ക്കും. കുഞ്ഞാതു ഹാജി ഇപ്പോള്‍ കിടക്കുന്ന അതേ മുറി. ഞങ്ങള്‍ക്ക് മുന്നില്‍ കാലത്തിനു കെടുത്താനാവാത്ത ഒരു വിളിക്കു മരം പോലെ  കുഞ്ഞാതു ഹാജി ഇരുന്നു. പിന്നെ സൗമ്യമായി, വേദനയോടെ യത്തീംഖാനയെ കുറിച്ച് പറഞ്ഞു, കോളേജ് സ്ഥാപിതമായതിനെ കുറിച്ച്...
കേട്ടിരിക്കുംതോറും ആ ശബ്ദം അകന്നകന്നു പോകുന്ന പോലെ അനുഭവപ്പെട്ടിരുന്നു. നിറയെ സ്നേഹം പകര്‍ന്ന മനസ്സില്‍ നിന്നും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഒടുവില്‍ ഒരു കരച്ചില്‍ പോയ കാലത്തിന്റെ വേദനയത്രയും കുഞ്ഞാതു ഹാജി പറയാതെ പറഞ്ഞു. ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും ഒരു അപ്പൂപ്പന്‍ താടി കണക്കെ വേര്‍പെടാന്‍ കൊതിച്ച ഞാനും അപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു.

              പറയുമ്പോഴോക്കയും കോളേജും, യത്തീംഖാനയും ആയിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. ഏറ്റവും അവസാനം എഷ്യാനെറ്റ്‌ ചാനലിന്‍റെ ‘കണ്ടതും കേട്ടതും’ ആ ഒരു പ്രാര്‍ത്ഥനയാണ് നിറഞ്ഞു നിന്നത്.

             അല്‍പാല്‍പമായി പെയ്യുന്ന ഏ മഴയിലൂടെ തിരിച്ചു നടക്കുമ്പോള്‍ വഴിവക്കിലെ ഒരു തണല്‍ മരം കൂടി നഷ്ടമായതിന്റെ ചൂട് എന്‍റെ ഹൃദയം അനുഭവിക്കുന്നുണ്ടായിരുന്നു.  

3 comments:

  1. ഏഷ്യാനെറ്റിലെ കണ്ടതും കേട്ടതും എന്ന പരിപ്പാടിയിലൂടെയാണ് ഇദ്ദേഹത്തെ ഞാന്‍ ആദ്യമായും അവസാനമായും കാണുന്നത്, അദ്ദേഹത്തിന്റെ വാക്കുകള്‍ വല്ലാത്തൊരു ആദരവ് തോന്നിയിരുന്നു, അദ്ദേഹത്തിന്റെ ജീവിതം തികച്ചും ആത്മാര്‍ഥത നിറഞ്ഞതെന്നു സ്പുരിക്കുന്ന ആ വാക്കുകള്‍ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു, അതുകൊണ്ട് തന്നെ ആ വിറയാര്‍ന്ന ഘനഗംഭീരമായ ആ ശബ്ദം കാലാതീതമായി നിലകൊള്ളും

    ReplyDelete
  2. കുഞ്ഞാതു ഹാജി എന്നും ജ്വലിക്കുന്ന ഒരു വിളക്കായി നിലകൊള്ളും .... അദ്ദേഹം ഉയര്‍ത്തിയ ആധാര്‍ഷവും കാഴ്ച്ചപ്പാടും വരും തലമുറക്ക് വഴികാടിയവട്ടെ, അതിലൂടെ മുന്നേറാന്‍ അവര്‍ക്ക് കഴിയട്ടെ .............. അദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിലായി തീരട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു .......

    ReplyDelete
  3. i just want to keep his memeories alive. Thanks alot

    ReplyDelete